*മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട ബി പി എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം തടസ്സമില്ലാതെ പോകുന്നതിനായി കേരള സര്‍ക്കാരിന്റെ സ്നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട സമയമായിരിക്കുന്നു . അച്ഛനോ അമ്മയോ മരിച്ചു പോയിട്ടുള്ള പ്രൊഫെഷണല്‍ കോഴ്സ് അടക്കമുള്ള ഡിഗ്രി തല കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി ആണ് സ്നേഹപൂര്‍വ്വം - പദ്ധതി.
1 മുതൽ 5 വരെ ക്ലാസ്സ്‌ നു 300 രൂപ 6 മുതല്‍ 10 വരെ ക്ലാസ്സ്‌ നു 500 രൂപ +1 മുതല്‍ +2 വരെ ക്ലാസ്സ്‌ നു 1000 രൂപ എന്നീ ക്രമത്തിലാണ് സ്കോളര്‍ഷിപ്പ് നല്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുവാന്‍ ഉള്ള അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 96.59% . 22,879 പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി Make Money Online : http://ow.ly/KNICZ
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകളും മാറ്ററും kstfront@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക

18 Mar 2013

ഭാരത ദര്‍ശന്‍_യാത്ര


കഴിഞ്ഞ ശമ്പള പരിഷ്കാരത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അദ്ധ്യാപകര്‍ക്കും ഒരു പുതിയ ആനുകൂല്യം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നല്ലോ - LEAVE TRAVEL CONCESSION .ആ ആനുകൂല്യം മുതലാക്കി ഇന്‍ഡ്യ മുഴുവന്‍ കാണുവാനുള്ള ഒരു സുവര്‍ണ്ണാവസരം റെയില്‍വേ ഒരുക്കുന്നു. 
കൂടുതല്‍ വിവരങ്ങള്‍ അറിയുവാനായി റെയില്‍വേയുടെ ബ്രോഷര്‍ വായിക്കുക.
  ബ്രോഷര്‍1
ബ്രോഷര്‍2
ലിങ്കില്‍ ക്ലിക്ക് ചെയ്ത്  ബ്രോഷര്‍ zoom ചെയ്ത് വായിക്കുക

16 Mar 2013

വിരമിക്കുന്നവര്‍ക്ക് ആശംസകള്‍

K.S.T.F വയനാട് ജില്ലാ കണ്‍വെന്‍ഷനും വിരമിച്ച അദ്ധ്യാപകര്‍ക്കുള്ള യാത്രയയപ്പും

6 Mar 2013

ഗ്രേസ് മാര്‍ക്ക്

എസ്.എസ്.എല്‍.സി./ടി.എച്ച്.എസ്.എല്‍.സി. പരീക്ഷാര്‍ത്ഥികളില്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹരായവരുടെ വിവരങ്ങള്‍ അതത് സ്കൂളുകളില്‍ നിന്ന് പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റായwww.keralapareekshabhavan.in വഴി ഓണ്‍ലൈനായാണ് അപ്ലോഡ് ചെയ്തശേഷം, ഓരോ വിഭാഗത്തിലും അപ്ലോഡ് ചെയ്ത ഗ്രേസ്മാര്‍ക്കിന്റെ വിവരങ്ങളടങ്ങിയ കമ്പ്യൂട്ടര്‍ പ്രിന്റ്ഔട്ടും സര്‍ട്ടിഫിക്കറ്റിന്റെ അറ്റസ്റ് ചെയ്ത കോപ്പികളും വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസുകളില്‍ മാര്‍ച്ച് 10 വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ഏല്‍പ്പിക്കണം. സ്പോര്‍ട്ട്സ് - ഗെയിംസ് ഇനങ്ങളിലേത് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും, എന്‍.സി.സി. വിഭാഗത്തിലേത് അതത് യൂണിറ്റ് ഓഫീസുകളിലുമാണ് സമര്‍പ്പിക്കേണ്ടത്.

4 Mar 2013

IED/CWSN LIST

ഈ വര്‍ഷം SSLC എഴുതുന്ന IED CWSN കുട്ടികളുടെ വിദ്യാഭ്യാസജില്ല തിരിച്ചുള്ള LIST കിട്ടാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

3 Mar 2013

New time table _UP

UP യുടെ പുതിയ time table കിട്ടാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

2 Mar 2013

SSLC ഇന്‍വിജിലേഷന്‍ ഡ്യൂട്ടി പ്രതിഫലം വര്‍ദ്ധിപ്പിച്ചിരിക്കുന്നു.

SSLC ഇന്‍വിജിലേഷന്‍ ഡ്യൂട്ടി പ്രതിഫലം 30% കൂട്ടും എന്നു പറഞ്ഞതല്ലാതെ കൂട്ടിയില്ലല്ലൊ.എന്താ കാരണമെന്ന് നാം അന്വേഷിക്കണ്ടേ?ശ്രദ്ധിക്കുക

ഈ ബ്ലോഗിന്റെ തുടക്കത്തില്‍ നാം ഇപ്രകാരം ഒരു അന്വേഷ​ണം നടത്തിയത് എല്ലാവരും ഓര്‍ക്കുന്നുണ്ടാവുമല്ലോ. അതിന്റെയും തുടര്‍നടപടികളുടേയു ഫലമായി ലഭിച്ചിരിക്കുന്ന സന്തോഷവാര്‍ത്ത അഭിമാനത്തോടെ അറിയിക്കട്ടെ . ORDER വായിക്കുക
 ഒന്ന് രണ്ട്  മുന്ന്