*മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട ബി പി എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം തടസ്സമില്ലാതെ പോകുന്നതിനായി കേരള സര്‍ക്കാരിന്റെ സ്നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട സമയമായിരിക്കുന്നു . അച്ഛനോ അമ്മയോ മരിച്ചു പോയിട്ടുള്ള പ്രൊഫെഷണല്‍ കോഴ്സ് അടക്കമുള്ള ഡിഗ്രി തല കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി ആണ് സ്നേഹപൂര്‍വ്വം - പദ്ധതി.
1 മുതൽ 5 വരെ ക്ലാസ്സ്‌ നു 300 രൂപ 6 മുതല്‍ 10 വരെ ക്ലാസ്സ്‌ നു 500 രൂപ +1 മുതല്‍ +2 വരെ ക്ലാസ്സ്‌ നു 1000 രൂപ എന്നീ ക്രമത്തിലാണ് സ്കോളര്‍ഷിപ്പ് നല്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുവാന്‍ ഉള്ള അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 96.59% . 22,879 പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി Make Money Online : http://ow.ly/KNICZ
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകളും മാറ്ററും kstfront@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക

28 Oct 2013

PHOTO EDITING


ഓരോ കുട്ടിയുടേയും 30kb യില്‍ താഴേയുള്ള ബ്ലാക്ക് ആന്റ് വൈറ്റ് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സമ്പൂര്‍ണ്ണയില്‍ അപ്‌ലോഡ് ചെയ്യണം.നവംബര്‍ 15ന് പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ ഡാറ്റ പ്രസിദ്ധീകരിക്കും.

ഫോട്ടോകള്‍ ഒന്നിച്ച് ബ്ലാക്ക് ആന്റ് വൈറ്റ് ആക്കുന്നതിന്......
  1. ചിത്രങ്ങളുള്ള ഒറിജിനല്‍ ഫോള്‍ഡറിന്റെ കോപ്പി എടുത്ത് അതില്‍ Right Click ചെയ്ത് open in Terminal വഴി ടെര്‍മിനല്‍ തുറക്കുക.
    mogrify -type Grayscale *.*
    എന്ന കമാന്റ് കോപ്പി പേസ്റ്റ് ചെയ്ത് എന്റര്‍ ചെയ്യുക.
  1. ഫോട്ടോകള്‍ ഒരുമിച്ച് resize ചെയ്യുന്നതിന് Converseen software ഇന്‍സ്റ്റാള്‍ ചെയ്യുക
     sudo add-apt-repository ppa:faster3ck/converseen
     sudo apt-get update
     sudo apt-get install converseen
  1. Add images ക്ലിക്ക് ചെയ്ത് image folderസെലക്ട് ചെയ്യുക. Ctrl,A എനീ keys ഉപയോഗിച് എല്ലാ
    images
    ഉം ഒരുമിച്ച് സെലക്ട് ചെയ്യാവുന്നതാണ്. ശേഷം open ക്ലിക്ക് ചെയ്യുക. check all ക്ലിക്ക് ചെയ്ത
    ശേഷം convert to എന്നതിലെ നിന്നും file format സെലക്ട് ചെയ്യുക.
  2. Resize ചെയ്യുന്നതിനായി ഇടതു ഭാഗത്തുള്ള dimensions എന്നതില്‍ % മാറ്റി px ആക്കി width, height ഇവ ക്രമീകരിക്കുക. (Size 100kb യില്‍ താഴെ ക്രമീകരിക്കുന്നതിനായി width, height ഇവ 800, 600 ആക്കിയാല്‍ മതി.) Save in എന്നതില്‍ folder സെലക്ട് ചെയ്യുക. ശേഷം convert എന്നതില്‍ ക്ലിക്ക് ചെയ്യുക. സെലക്ട് ചെയ്തിട്ടുള്ള ഫോള്‍ഡറിലേക്ക് ഇമേജുകള്‍ Convert ആയിട്ടുണ്ടാകും.

    മറ്റൊരു മാര്‍ഗ്ഗം

     

21 Oct 2013

തദ്ദേശസ്വയംഭരണ വകുപ്പ്-ജനന രജിസ്‌ട്രേഷന്‍ : പേര് തിരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍

തദ്ദേശസ്വയംഭരണ വകുപ്പ് ജനന രജിസ്‌ട്രേഷന്‍ പേര് തിരുത്തുന്നതിനുള്ള നിര്‍ദ്ദേശത്തില്‍ വ്യക്തത വരുത്തി നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇതനുസരിച്ച് തെറ്റായി വിവരം ചേര്‍ത്ത കുറ്റം രാജിയാക്കുന്നതിന് 50 രൂപ കോമ്പൗണ്ടിംഗ് ഫീ ഈടാക്കാന്‍ വ്യവസ്ഥയുള്ള സാഹചര്യത്തില്‍ സ്‌കൂളില്‍ ചേര്‍ക്കുന്നതിന് മുമ്പ് കുട്ടിയുടെ പേരില്‍ തിരുത്തല്‍ വരുത്തുന്നതിന് മാതാപിതാക്കളുടെ സംയുക്ത അപേക്ഷയോടൊപ്പം വെള്ളപേപ്പറില്‍ തെറ്റായി പേര് ചേര്‍ക്കാന്‍ ഇടയായ സാഹചര്യം വ്യക്തമാക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും, സ്‌കൂളില്‍ ചേര്‍ത്ത ശേഷമുള്ള കേസുകളില്‍ സ്‌കൂള്‍ രേഖയിലെപോലെ പേരു തിരുത്തുന്നതിന് അപേക്ഷയോടൊപ്പം തെറ്റായി പേര് ചേര്‍ക്കാനിടയായ സാഹചര്യം വ്യക്തമാക്കുന്ന 100 രൂപ മുദ്രപത്രത്തില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും, മാതാവ്/പിതാവ്/നിയമാനുസൃതമായ രക്ഷാകര്‍ത്താവ്/മാതാപിതാക്കള്‍ മരണപ്പെട്ട കേസുകളില്‍ വ്യക്തി രജിസ്ട്രാര്‍ മുമ്പാകെ സമര്‍പ്പിക്കണമെന്ന് വ്യക്തമാക്കിയാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ജനനരജിസ്‌ട്രേഷന്‍ സമയത്തോ അതിനുശേഷം കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കുന്നതിന് മുമ്പായോ കുട്ടിയുടെ പേരില്‍ തെറ്റായി ജനനരജിസ്റ്ററില്‍ ചേര്‍ത്തുപോയിട്ടുണ്ടെങ്കില്‍ മാതാപിതാക്കളുടെ സംയുക്ത അപേക്ഷയുടെയും (പ്രായപൂര്‍ത്തിയായ കുട്ടിയുടെ കേസില്‍ കുട്ടിയുടെ അപേക്ഷ), സ്‌കൂള്‍ രേഖയുടെയും അടിസ്ഥാനത്തില്‍ അന്വേഷിച്ചു ബോദ്ധ്യം വന്നശേഷം സ്‌കൂള്‍ രേഖ പ്രകാരമുള്ള പേരു ചേര്‍ക്കാം. ഇതിനായി തെറ്റായ പേരുചേര്‍ക്കാനിടയായ സാഹചര്യം വ്യക്തമാക്കുന്ന ഒരു സത്യവാങ്മൂലം മാതാപിതാക്കള്‍ നല്‍കേണ്ടതും, തെറ്റായ വിവരം ചേര്‍ത്ത കുറ്റം രാജിയാക്കുന്നതിന് 50 രൂപ കോമ്പൗണ്ടിംഗ് ഫീ ഒടുക്കേണ്ടതുമാണ്. കുട്ടിയെ സ്‌കൂളില്‍ ചേര്‍ത്ത ശേഷം ജനന രജിസ്‌ട്രേഷനില്‍ പേരു ചേര്‍ക്കുന്ന കേസുകളില്‍ സ്‌കൂള്‍ രേഖ നിര്‍ബന്ധമായും ഹാജരാക്കേണ്ടതും അതുപ്രകാരം തന്നെ പേരു ചേര്‍ക്കേണ്ടതുമാണെന്ന് 2012 ഫെബ്രുവരി ഒന്നിന് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനന രജിസ്റ്ററുകളിലെ കുട്ടിയുടെ പേരിലെ ഇനിഷ്യല്‍ വികസിപ്പിച്ച് തിരുത്തലുകള്‍ നല്‍കുന്നതിന് മാതാപിതാക്കളുടെ സംയുക്ത അപേക്ഷയും (പ്രായപൂര്‍ത്തിയായ കേസുകളില്‍ കുട്ടിയുടെ അപേക്ഷ) തെറ്റായ പേരു ചേര്‍ക്കാനിടയായ സാഹചര്യം വ്യക്തമാക്കുന്ന ഒരു സത്യവാങ്മൂലവും മാതാപിതാക്കള്‍ നല്‍കേണ്ടതും തെറ്റായ വിവരം ചേര്‍ത്ത കുറ്റം രാജിയാക്കുന്നതിന് 50 രൂപ കോമ്പൗണ്ടിംഗ് ഫി ഒടുക്കേണ്ടതുമാണ്.

മലയാളദിനാഘോഷവും ശ്രേഷ്ഠഭാഷാദിനാഘോഷവും

      ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള ഔദ്യോഗിക ഭാഷ സംബന്ധിച്ച ഉന്നതതല സമിതി, ഈ വര്‍ഷം നവംബര്‍ ഒന്നുമുതല്‍ മലയാളദിനമായും നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ ശ്രേഷ്ഠഭാഷാവാരമായും ആഘോഷിക്കാന്‍ തീരുമാനിച്ചു.സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലും പ്രത്യേകിച്ച് മലയാളം ഭരണഭാഷയാക്കിയിട്ടുള്ള വകുപ്പുകളിലും ഭരണവകുപ്പുകളിലും സ്ഥാപനങ്ങളിലും ആഘോഷപരിപാടികള്‍ സംഘടിപ്പിക്കണം. സംസ്ഥാനതലത്തില്‍ നവംബര്‍ ഒന്നാം തീയതി വെള്ളിയാഴ്ച മലയാള ദിനാഘോഷവും ഭരണഭാഷാസേവന പുരസ്‌കാരദാനവും സര്‍ക്കാര്‍ സംഘടിപ്പിക്കും. 
       നവംബര്‍ ഒന്നിന് രാവിലെ 11 -ന് എല്ലാവകുപ്പുകളിലേയും സ്ഥാപനങ്ങളിലേയും ഓഫീസുകളില്‍ ഓഫീസ് തലവന്റെ അദ്ധ്യക്ഷതയില്‍ ഭരണഭാഷാ സമ്മേളനം സംഘടിപ്പിക്കുകയും ഉദ്യോഗസ്ഥര്‍ക്ക് ഓഫീസ് തലവന്‍ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കയും വേണം. ഇനിപറയുന്ന പ്രതിജ്ഞയാണ് മലയാളദിനത്തില്‍ സ്വീകരിക്കേണ്ടത്. 
      "മലയാളം എന്റെ ഭാഷയാണ്. മലയാളത്തിന്റെ സമ്പത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. മലയാള ഭാഷയേയും കേരള സംസ്‌കാരത്തേയും ഞാന്‍ ആദരിക്കുന്നു. ഭരണനിര്‍വ്വ ഹണത്തില്‍ മലയാളത്തിന്റെ ഉപയോഗം സാര്‍വ്വത്രികമാക്കുന്നതിന് എന്റെ കഴിവുകള്‍ ഞാന്‍ വിനിയോഗിക്കും."  
        സ്‌കൂളുകളില്‍ മലയാളദിനത്തില്‍ അസംബ്ലിയില്‍ മലയാളം മാതൃഭാഷയാക്കിയിട്ടുള്ള അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചുവടെ പറയുന്ന പ്രതിജ്ഞ എടുക്കണം. 
      "മലയാളം എന്റെ ഭാഷയാണ്. മലയാളത്തിന്റെ സമ്പത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. മലയാള ഭാഷയേയും കേരള സംസ്‌കാരത്തേയും ഞാന്‍ ആദരിക്കുന്നു. മലയാളത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി എന്റെ കഴിവുകള്‍ ഞാന്‍ വിനിയോഗിക്കും."     
       ഭരണഭാഷാവാരാഘോഷക്കാലത്ത് ഓഫീസുകളിലും സ്‌കൂളുകളിലും ആഘോഷം സംബന്ധിച്ച് ബാനറുകള്‍ പ്രദര്‍ശിപ്പിക്കണം. വാരാഘോഷക്കാലത്ത് വിവിധ വകുപ്പുകളിലും ഓഫീസുകളിലും ഭാഷാപോഷണത്തിനും ഭരണഭാഷാ മാറ്റത്തിനും ഉതകുന്ന പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, സെമിനാറുകള്‍, സമ്മേളനങ്ങള്‍, സത്‌സേവന രേഖയും ഭരണഭാഷാ സേവന പുരസ്‌കാരവും ഭരണഭാഷാ ഗ്രന്ഥരചനാ പുരസ്‌കാരവും ലഭിച്ചവര്‍ക്കുള്ള അനുമോദനം തുടങ്ങിയവ സംഘടിപ്പിക്കണം. വിവിധ വകുപ്പുകള്‍ക്ക് യോജിച്ചതും ഭാഷാമാറ്റ പുരോഗതി കൈവരിക്കുന്നതിന് ഉതകുന്നതുമായ മറ്റു പരിപാടികളും നടപ്പിലാക്കാം. എല്ലാ ഓഫീസുകളിലും നിന്ന് അയയ്ക്കുന്ന കത്തുകളുടെ മുകളില്‍ ഭരണഭാഷ-മാതൃഭാഷ എന്ന വാക്യം തുടര്‍ന്നും ചേര്‍ക്കേണ്ടതാണ്. ഓഫീസുകളില്‍ ഭരണരംഗത്ത് ഉപയോഗിക്കുന്ന അഞ്ച് ഇംഗ്ലീഷ് പദങ്ങളും സമാന മലയാള പദങ്ങളും ഓരോ ദിവസവും എഴുതി പ്രദര്‍ശിപ്പിക്കണം. മലയാള ദിനാഘോഷവും ശ്രേഷ്ഠഭാഷാ വാരാഘോഷവും സംബന്ധിച്ച് കീഴ് ഓഫീസുകളില്‍ സംഘടിപ്പിക്കുന്ന പരിപാടികളുടെ വിവരങ്ങള്‍ സമാഹരിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി എല്ലാ വകുപ്പ് തലവന്‍മാരും നവംബര്‍ 30 ന് മുമ്പ് ഔദ്യോഗികഭാഷാ വകുപ്പ് സെക്രട്ടറിക്ക് അയക്കണം. ജില്ലാതല ആഘോഷത്തോടനുബന്ധിച്ചുള്ള സമ്മേളനത്തില്‍ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മറക്കാനാവാത്ത സംഭാവന നല്‍കിയ എഴുത്തുകാരെ ആദരിക്കണം. അതത് ജില്ലയിലുള്ള മൂന്ന് എഴുത്തുകാരെയാണ് ആദരിക്കേണ്ടത്.

4 Oct 2013

IT EXAMINATION

IT - അര്‍ദ്ധവാര്‍ഷികപരീക്ഷയുടെ MODEL QUESTIONS

ICT Practical

STANDARD 8   - MALAYALAM / ENGLISH
STANDARD 9   - MALAYALAM / ENGLISH
STANDARD 10 - MALAYALAM / ENGLISH

ICT Theory 

STANDARD 8   -MALAYALAM / ENGLISH
STANDARD 9   - MALAYALAM / ENGLISH
STANDARD 10 - MALAYALAM / ENGLISH

3 Oct 2013

അധ്യാപകര്‍ക്ക് ഇംഗ്ലീഷില്‍ സൗജന്യ പരിശീലനം

ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീജിയണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷ് 2013-14 വര്‍ഷം ഹൈസ്‌കൂള്‍ അദ്ധ്യാപകര്‍ക്കായി നടത്തുന്ന 30 ദിസത്തെ സൗജന്യ ഇംഗ്ലീഷ് പരിശീലനത്തിനുളള രണ്ടാമത്തെ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 24 മുതല്‍ നവംബര്‍ 22 വരെയാണ് പരിശീലനം. ഹൈസ്‌കൂള്‍ തലത്തില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്ന 45 വയസ് കഴിയാത്ത ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ അദ്ധ്യാപകരെയാണ് പരിശീലനത്തിന് തെരഞ്ഞെടുക്കേണ്ടത്. പരിശീലനം നേടുന്ന അദ്ധ്യാപകരെ ഇംഗ്ലീഷില്‍ മാസ്റ്റര്‍ ട്രെയിനര്‍മാരായി നിയമിക്കും. പ്രൊട്ടക്ടഡ്/ റീട്രെഞ്ച്ഡ് അദ്ധ്യാപകര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. അദ്ധ്യാപകര്‍ക്ക് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷ് വീണ്ടും പരിശീലനം നല്‍കും. ഇങ്ങനെ പരിശീലനം ലഭിക്കുന്ന അദ്ധ്യാപകര്‍ തങ്ങളുടെ ജില്ലയിലെ മറ്റു ഇംഗ്ലീഷ് അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കണം. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന അദ്ധ്യാപകര്‍ക്ക് പിന്നീട് ഡിജിറ്റല്‍ മള്‍ട്ടി മീഡിയ ലാംഗ്വേജ് ലാബ് പ്രോഗ്രാമിന്റെ പരിശീലനവും നല്‍കും. പരിശീലന ദിവസങ്ങളില്‍ അദ്ധ്യാപകര്‍ക്ക് ഐ.റ്റി@സ്‌കൂള്‍ മാസ്റ്റര്‍ ട്രെയിനേഴ്‌സിന് നല്‍കുന്ന നിരക്കില്‍ ഹോണറേറിയം അനുവദിക്കും. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന അദ്ധ്യാപകര്‍ ഒരു വര്‍ഷം ഈ പ്രോഗ്രാമില്‍ പങ്കെടുക്കുമെന്ന ഉറപ്പ് നല്‍കണം. താല്‍പര്യമുളള അദ്ധ്യാപകര്‍ ഒക്ടോബര്‍ 10 ന് മുമ്പ് അതത് ഹെഡ്മാസ്റ്റര്‍മാരുടെ സമ്മത പത്രത്തോടെ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം