*മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട ബി പി എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം തടസ്സമില്ലാതെ പോകുന്നതിനായി കേരള സര്‍ക്കാരിന്റെ സ്നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട സമയമായിരിക്കുന്നു . അച്ഛനോ അമ്മയോ മരിച്ചു പോയിട്ടുള്ള പ്രൊഫെഷണല്‍ കോഴ്സ് അടക്കമുള്ള ഡിഗ്രി തല കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി ആണ് സ്നേഹപൂര്‍വ്വം - പദ്ധതി.
1 മുതൽ 5 വരെ ക്ലാസ്സ്‌ നു 300 രൂപ 6 മുതല്‍ 10 വരെ ക്ലാസ്സ്‌ നു 500 രൂപ +1 മുതല്‍ +2 വരെ ക്ലാസ്സ്‌ നു 1000 രൂപ എന്നീ ക്രമത്തിലാണ് സ്കോളര്‍ഷിപ്പ് നല്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുവാന്‍ ഉള്ള അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 96.59% . 22,879 പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി Make Money Online : http://ow.ly/KNICZ
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകളും മാറ്ററും kstfront@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക

28 Jan 2014

LLS & USS

കുട്ടികള്‍ക്കുള്ള ദേശീയ അവാര്‍ഡിന് അപേക്ഷിക്കാം

കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം ഒന്നിനും 15-നും മദ്ധ്യേ പ്രായമുള്ള കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നാഷണല്‍ ചൈല്‍ഡ് ഫോര്‍ എക്‌സ്‌സെപ്ഷണല്‍ അച്ചീവ്‌മെന്റ് അവാര്‍ഡിന് അപേക്ഷിക്കാം. വിദ്യാഭ്യാസം, കല, സാഹിത്യം, കായികം തുടങ്ങിയ രംഗങ്ങളില്‍ നേട്ടങ്ങള്‍ ലഭിച്ച കുട്ടികള്‍ക്കാണ് അവാര്‍ഡ്. പ്രായം : 2014 ജൂലായ് 31 ന് 15 വയസ്. അവസാന തീയതി ഫെബ്രുവരി 28. വിശദവിവരം അതത് ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലും സാമൂഹ്യനീതി ഡയറക്ടര്‍ ഓഫീസിലും www.swd.kerala.gov.inലും ലഭിക്കും.

ഒ.ബി.സി. വിദേശ സ്‌കോളര്‍ഷിപ്പ്

മറ്റു പിന്നാക്ക സമുദായങ്ങളിലുള്ള സാമ്പത്തിക പരാധീനതയുള്ളവരും പഠനമികവ് പുലര്‍ത്തുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ പ്രവേശനം നേടുന്നതിന് സാമ്പത്തിക സഹായം നല്‍കാന്‍ വിദേശ സ്‌കോളര്‍ഷിപ്പ് പദ്ധതി തുടങ്ങാന്‍ പിന്നാക്ക സമുദായ വികസന വകുപ്പിന് അനുവാദം നല്‍കി ഉത്തരവായി. മറ്റു പിന്നാക്ക സമുദായങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 20 വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും പദ്ധതി പ്രകാരം സ്‌കോളര്‍ഷിപ്പ് നല്‍കുക. എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ്, ശാസ്ത്രം, കൃഷിശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവയിലെ ബിരുദാനന്തര ബിരുദതല കോഴ്‌സുകള്‍ക്ക് വിദേശപഠനം നടത്താന്‍ മൂന്നു വര്‍ഷത്തേയ്ക്ക് പരമാവധി 10 ലക്ഷം രൂപയാണ് സ്‌കോളര്‍ഷിപ്പ്. ബിരുദതലത്തില്‍ 60 ശതമാനം മാര്‍ക്കോ ഒന്നാം ക്ലാസോ ഉള്ളവര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായിരിക്കും. തൊഴില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. 40 വയസിനു താഴെയുള്ളവരും ആറ് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ അംഗങ്ങളുമാകണം അപേക്ഷകര്‍.

18 Jan 2014

SSLC - ഒരുക്കം

2014 വർഷത്തെ ഒരുക്കം പ്രസിദ്ധീകരിച്ചു.  ഡൌണ്‍ലോഡ് ചെയ്യൂ.......
  

10 Jan 2014

9 Jan 2014

Steps to Validate Digital Signatures in WINDOWS

spark ല്‍ increment sanction ആക്കുമ്പോള്‍ order ല്‍ കാണുന്ന മഞ്ഞനിറത്തിലുള്ള ചോദ്യചിഹ്നം digital signature validate ചെയ്യാത്തതു കൊണ്ടാണ്.digital signature validate ചെയ്യുമ്പോള്‍ പച്ച നിറത്തിലുള്ള ടിക്ക് മാര്‍ക്കായി മാറും.validate ചെയ്യാനുള്ള ക്രമം താഴെ നല്കുന്നു.

Computer must be connected to internet while validating digital signature.
  1. Right click on the 'validity unknown' icon (yellow question mark in the increment order )and click on 'Validate Signature'.
  2. You will get the signature validation status window, click on 'Signature Properties'.
  3. Click on 'Show Certificate..'
  4. Verify that there is a certification path named 'NIC sab-CA for NIC 2011, National Informatics Center'. This identifies 'NIC sab-CA for NIC 2011, National Informatics Center' as the owner of the digital certificate that has been used when signing the document.
  5. Mark the certification path named 'NIC sab-CA for NIC 2011, National Informatics Center', click the 'Trust' tab and then 'Add to Trusted Identities'.
  6. Answer 'OK' to any security question that follows.
  7. Check(✓) the field for 'Use this certificate as a trusted root' and click 'OK' twice to close this and the next window.
  8. Click 'Validate Signature' to execute the validation.
Note: - Once 'NIC sab-CA for NIC 2011, National Informatics Center' has been as a Trusted Identity, any subsequent documents with digital signatures from CCA will be validated automatically when opened.

7 Jan 2014

പങ്കാളിത്ത പെന്‍ഷന്‍

നാഷണല്‍ പെന്‍ഷന്‍ സ്‌കീം നടപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ ഡ്രോയിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാരും (ചെക്ക് ഡ്രോയിംഗ്, തദ്ദേശ സ്വയംഭരണ വകുപ്പുകളിലേതുള്‍പ്പെടെ) അതത് ഓഫീസ് സംബന്ധിച്ച വിവരം ജനുവരി ഒമ്പതിന് അഞ്ച് മണിക്കകം ബന്ധപ്പെട്ട ജില്ലാ/സബ് ട്രഷറികളില്‍ എത്തിക്കണം. ഡി.ഡി.ഒയുടെ ഉദ്യോഗപ്പേര്, ഔദ്യോഗിക ഇ-മെയില്‍ വിലാസം, പിന്‍കോഡോടുകൂടിയ ഓഫീസ് മേല്‍വിലാസം, ടെലിഫോണ്‍ നമ്പര്‍, എന്‍.പി.എസ്സിന് ചുമതലപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥന്റെ ഔദ്യോഗികനാമം എന്നിവയാണ് അടിയന്തിരമായി ട്രഷറികളില്‍ എത്തിക്കേണ്ടതെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു.