*മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട ബി പി എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം തടസ്സമില്ലാതെ പോകുന്നതിനായി കേരള സര്‍ക്കാരിന്റെ സ്നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട സമയമായിരിക്കുന്നു . അച്ഛനോ അമ്മയോ മരിച്ചു പോയിട്ടുള്ള പ്രൊഫെഷണല്‍ കോഴ്സ് അടക്കമുള്ള ഡിഗ്രി തല കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി ആണ് സ്നേഹപൂര്‍വ്വം - പദ്ധതി.
1 മുതൽ 5 വരെ ക്ലാസ്സ്‌ നു 300 രൂപ 6 മുതല്‍ 10 വരെ ക്ലാസ്സ്‌ നു 500 രൂപ +1 മുതല്‍ +2 വരെ ക്ലാസ്സ്‌ നു 1000 രൂപ എന്നീ ക്രമത്തിലാണ് സ്കോളര്‍ഷിപ്പ് നല്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുവാന്‍ ഉള്ള അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 96.59% . 22,879 പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി Make Money Online : http://ow.ly/KNICZ
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകളും മാറ്ററും kstfront@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക

2 May 2016

സ്‌കൂളുകള്‍ മധ്യവേനലവധിക്കാലത്ത് പ്രവര്‍ത്തിക്കരുത് : ബാലാവകാശസംരക്ഷണ കമ്മീഷന്‍

സംസ്ഥാനത്തെ ഒരു സ്‌കൂളും മധ്യവേനലവധിക്കാലത്ത് പ്രവര്‍ത്തിക്കു ന്നില്ലെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ ഉത്തരവ് അടിയന്തിരമായി പുറപ്പെടുവിക്കണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ പൊതുവിദ്യാഭ്യാസ ഡയറക്റ്റര്‍ക്കും ഹയര്‍ സെക്കന്ററി ഡയറക്റ്റര്‍ക്കും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഡയറക്റ്റര്‍ക്കും നിര്‍ദ്ദേശം നല്‍കി. എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉള്‍പ്പെടെയുളള വിദ്യാലയങ്ങള്‍ക്ക് നിര്‍ദ്ദേശം ബാധകമാണ്. എല്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്റര്‍മാരും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി മേഖലാ ഡെപ്യൂട്ടി ഡയറക്റ്റര്‍മാര്‍ എന്നിവരും ഇക്കാര്യം വ്യക്തിപരമായി ഉറപ്പുവരുത്തണമെന്നും മധ്യവേനലവധിക്കുശേഷം സാധാരണ തുറക്കുന്ന സമയത്തിനുമുന്‍പായി ഒരുതരത്തിലുളള ക്ലാസ്സുകളും സ്‌കൂളുകളില്‍ നടത്തരുതെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിര്‍ദ്ദേശം ലംഘിക്കപ്പെടുന്നതുമൂലം കുട്ടികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് മാനേജ്‌മെന്റ് ഉള്‍പ്പെടെയുളള സ്‌കൂള്‍ അധികൃതര്‍ ഉത്തരവാദികളായിരിക്കുമെന്നും കൂടാതെ വിദ്യാഭ്യാസവകുപ്പ് സ്വീകരിക്കുന്ന നിയമനടപടികള്‍ അഭിമുഖീകരി ക്കേണ്ടിവരുമെന്നും കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭാ കോശി, അംഗം കെ. നസീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തില്‍ പുറപ്പെടുവിക്കുന്ന ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്റ്ററും ഹയര്‍ സെക്കന്ററി ഡയറക്റ്ററും സി.ബി.എസ്.ഇ റീജിയണല്‍ ഓഫീസര്‍ക്കും ഐ.സി.എസ്.ഇ സ്ഥാപനങ്ങള്‍ക്കും മേല്‍നടപടിക്കായി അയച്ചുകൊടുക്കണം. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ മെയ് ഒന്‍പതിന് കമ്മീഷനെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.

എസ്. എസ്. എല്‍. സി പുനര്‍ മൂല്യനിര്‍ണയം: മെയ് നാല് വരെ അപേക്ഷിക്കാം

എസ്. എസ്. എല്‍. സി പരീക്ഷാ ഉത്തരക്കടലാസുകളുടെ പുനര്‍ മൂല്യനിര്‍ണയം, ഫോട്ടോകോപ്പി, സ്‌ക്രൂട്ടിനി എന്നിവയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും അപേക്ഷയുടെ പ്രിന്റ് ഔട്ടും ഫീസും പരീക്ഷ എഴുതിയ സെന്ററിലെ പ്രധമാദ്ധ്യാപകര്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള തീയതി മെയ് നാലുവരെ നീട്ടി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയതിന്റെ പ്രിന്റൗട്ടും ഫീസും സ്‌കൂളുകളില്‍ സമര്‍പ്പിക്കാത്തതും പ്രധമാദ്ധ്യാപകര്‍ ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ നടത്താത്തതുമായ അപേക്ഷകള്‍ പുനര്‍മൂല്യ നിര്‍ണ്ണയം, സ്‌ക്രൂട്ടിനി, ഫോട്ടോകോപ്പി എന്നിവയ്ക്കു പരിഗണിക്കുന്നതല്ല.

CIRCULAR

CLICK HERE TO APPLY

 

30 Apr 2016

ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രവേശനം

ഐ. എച്ച്. ആര്‍. ഡി യുടെ കീഴിലുള്ള ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പതിനൊന്നാം ക്‌ളാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും വിവരണവും IHRD -ല്‍ ക്ലിക്ക് ചെയ്ത് പ്രിന്റ് ചെയ്‌തെടുക്കുകയോ അതത് സ്‌കൂളുകളില്‍ നിന്നും നേരിട്ട് വാങ്ങുകയോ ചെയ്യാം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും 100 രൂപയുടെ രജിസ്‌ട്രേഷന്‍ ഫീസ് സഹിതം (പട്ടികജാതി /വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപ). മെയ് 23 ന് മൂന്നു മണിക്ക് മുമ്പായി ബന്ധപ്പെട്ട സ്‌കൂളില്‍ ലഭിക്കണം

സൗജന്യ വൊക്കേഷണല്‍ പ്രോഗ്രോം

കിലയുടെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നും 10 / +2 കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കുള്ള വൊക്കേഷണല്‍ ഗൈഡന്‍സ് പ്രോഗ്രാം മെയ് 9, 10 തീയതികളില്‍ തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരം കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. പരിപാടിയില്‍ പങ്കെടുക്കുന്നതിന് താല്‍പര്യമുള്ളവര്‍ മെയ് അഞ്ചിനു മുമ്പായി 0471-2307742, 944 670206 എന്നീ നമ്പരുകളില്‍ ബന്ധപ്പെട്ട് ഇതിലേക്കുള്ള രജിസ്‌ട്രേഷന്‍ നടത്തണം. രജിസ്‌ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യൂ

SSLC SAY EXAM

എസ്. എല്‍. എല്‍. സി (സേ) പരീക്ഷ
എസ്. എസ്. എല്‍. സി പരീക്ഷയില്‍ റഗുലര്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ പരമാവധി രണ്ടു പേപ്പറുകള്‍ക്ക് കുറഞ്ഞത് ഡി+ എങ്കിലും ലഭിക്കാത്തതിനാല്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി മാത്രമായി സേവ് എ ഇയര്‍ (സേ) പരീക്ഷ മെയ് 23 മുതല്‍ 27 വരെ നടത്തും. പരീക്ഷ എഴുതിയ സ്‌കൂളില്‍ മെയ് രണ്ട് തിങ്കളാഴ്ച മുതല്‍ മെയ് അഞ്ച് വരെ അപേക്ഷയും ഫീസും സ്വീകരിക്കും. വിശദമായ വിജ്ഞാപനവും വിവരണവും ലഭിക്കുവാന്‍ SSLC SAY EXAM -ല്‍ ക്ലിക്ക് ചെയ്യൂ.

27 Apr 2016

എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധികരിച്ചു

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 4,73,803 പേര്‍ പരീക്ഷ എഴുതിയതില്‍ 4,57,654 പേര്‍ ഉന്നത പഠനത്തിന് അര്‍ഹത നേടി. വിജയശതമാനം 96.59% . 22,879 പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി . പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടിയ വിജയ ശതമാനം കുറവ് വയനാട്ടിലും, 1207 സ്‌കൂളുകൂളുകള്‍ 100 ശതമാനം വിജയം നേടി. പ്രൈവറ്റ് വിഭാഗത്തില്‍ പഴയ സ്‌കീമില്‍ 446 പേര്‍ പരീക്ഷ എഴുതിയതില്‍ 259 പേരും പുതിയ സ്‌കീമില്‍ 2123 പേര്‍ പരീക്ഷ എഴുതിയതില്‍ 1223 പേരും ഉന്നത പഠനത്തിന് അര്‍ഹതനേടിയിട്ടുണ്ട്. വിജയശതമാനം പഴയ സ്‌കീമില്‍ 58.07%വും പുതിയ സ്‌കീമില്‍ 57.61 % വുമാണ്. എസ്.എസ്.എല്‍.സി ഹിയറിംഗ് ഇംപയേര്‍ഡ്, ടി.എച്ച്.എസ്.എല്‍.സി ഹിയറിംഗ് ഇംപേര്‍ഡ് , ആര്‍ട്ട് ഹൈസ്‌കൂള്‍ ലീവിംഗ് സര്‍ട്ടിഫിക്കറ്റ് എന്നീ പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിച്ചു. എസ്.എസ്.എല്‍.സി ഹിയറിംഗ് ഇംപേര്‍ഡില്‍ 294 പേര്‍ പരീക്ഷ എഴുതിയതില്‍ 100% വിജയമാണ് കൈവരിച്ചത്. ടി.എച്ച്.എസ്.എല്‍.സി പരീക്ഷയ്ക്ക് 3,516 പേര്‍ പരീക്ഷ എഴുതിയതില്‍ 3,474 പേര്‍ വിജയിച്ചു.98.8 ആണ് വിജയ ശതമാനം.ടി.എച്ച്.എസ്.എല്‍.സി ഹിയറിംഗ് ഇംപേര്‍ഡ് വിഭാഗത്തില്‍ 20 പേര്‍ പരീക്ഷ എഴുതിയതില്‍ 17 പേരാണ് വിജയിച്ചത്. വിജയ ശതമാനം 85 ആണ്. ആര്‍ട്ട് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 80 പേര്‍ പരീക്ഷ എഴുതിയതില്‍ 77 പേര്‍ ഉന്നത പഠനത്തിന് അര്‍ഹതനേടി. 96.2 ആണ് വിജയശതമാനം. 
എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ മെയ് നാലാം വാരം എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും എത്തിക്കും. 
ഒന്നോ രണ്ടോ പേപ്പറുകള്‍ക്ക് പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി മെയ് 23 മുതല്‍ 27 വരെ സേ പരീക്ഷ നടത്തും. അപേക്ഷകള്‍ ഓണ്‍ലൈനായി മെയ് 10 വരെ സമര്‍പ്പിക്കാം. 

ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന ഫോട്ടോകോപ്പി എന്നിവയ്ക്കുളള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഏപ്രില്‍ 29 മുതല്‍ മെയ് 4 വരെ സ്വീകരിക്കും. 

കലാ, കായിക മത്സരങ്ങളിലും മറ്റും പങ്കടുത്ത് വിജയിച്ച വിദ്യാര്‍ത്ഥികളില്‍ എസ്.എസ്.എല്‍.സി വിഭാഗത്തില്‍ 26,642 പേര്‍ക്കും ടി.എച്ച്.എസ്.എല്‍.സി വിഭാഗത്തില്‍ 520 പേര്‍ക്കും ഗ്രേസ് മാര്‍ക്ക് നല്‍കി.